നമ്മുടെ വാർഡ് ശുചിയായി സൂക്ഷിക്കുന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. വീടുകളിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ദയവായി തരംതിരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറുക. ഹരിതകർമ്മസേനയുടെ പ്രവർത്തനം നമ്മുടെ ആരോഗ്യത്തിനുംപരിസ്ഥിതിക്കുംപ്രധാനപ്പെട്ടതാണ്.
ഹരിത കര്‍മ്മ സേന

പോരൂർ ഗ്രാമപഞ്ചായത്തിൻറെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് ഹരിത കര്‍മ്മ സേന. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീകരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് .