ഹരിത കർമ്മസേന കലണ്ടർ ഒക്ടോബർ
October 8, 2026
Porur Grama Panchayat Gp <porurgp@gmail.com>
Attachments
12:55 (2 minutes ago)
to me
🌿 പ്രിയപ്പെട്ട നാട്ടുകാരേ,
നമ്മുടെ വാർഡ് ശുചിയായി സൂക്ഷിക്കുന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. വീടുകളിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ദയവായി തരംതിരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുക.
✅നവംബർ മാസം പേപ്പർ,പ്ലാസ്റ്റിക്,പ്ലാസ്റ്റിക് കവറുകൾ, ചെരുപ്പ്, ബാഗ്, തെർമോക്കോൾ, തുകൽ, കാർപെറ്റ്, അപ്ഹോൾസ്റ്ററി വേസ്റ്റ് (ഉപയോഗശൂന്യമായ മെത്ത, തലയിണ,പ്ലാസ്റ്റിക് പായ )എന്നിവയാണ് ഈ മാസം ശേഖരിക്കുന്നത്.
✅ ഹരിത കർമ്മ സേനയ്ക്ക് എല്ലാ മാസവും നിശ്ചിതമായ യൂസർ ഫീ നൽകി സഹകരിക്കുക.
✅ യൂസർ ഫീ നൽകാതിരിക്കുന്ന വീടുകളിൽ നിന്ന് യൂസർ ഫീ കുടിശ്ശിക വസ്തു നികുതി ഈടാക്കുന്നത് പോലെ ഈടാക്കുന്നതാണ്
✅ യൂസർ ഫീ കൃത്യമായി നൽകുക
✅ മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളാതിരിക്കുക
✅ പ്ലാസ്റ്റിക് മാലിന്യം കത്തിക്കരുത്
✅ ശുചിത്വ പ്രവർത്തനങ്ങളിൽ സഹകരിക്കുക
ഹരിത കർമ്മ സേനയുടെ പ്രവർത്തനം നമ്മുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ ചെറിയ സഹകരണം പോലും ശുചിത്വമായ ഒരു നാടിനെ സൃഷ്ടിക്കും.